2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പട്ടാമ്പി ഗ്രാമപഞ്ചായത്ത്..ഒരെത്തിനോട്ടം..!!


പട്ടാമ്പി...
എന്ന തന്റെ നാടിനേക്കുറിച്ചെഴുതണമെന്ന്ശ്രീ അമീര്‍പട്ടാമ്പിഎന്നോട്‌പറയുകയുണ്ടായി കഴിഞ്ഞ പുനലൂര്‍ തൂക്ക്‍പാലത്തെ കുറിച്ച്‌ എഴുതിയകമന്റില്‍..അതിനാല്‍ എനിക്ക് നേരിട്ട് ഒരു പരിചയവും ഇല്ലാത്തആനാടിനെകുറിച്ച്‌ഞാന്‍ഒന്നുഎഴുതാന്‍ശ്രമിക്കയാണ്‌..അമീര്‍അടക്കമുള്ളപട്ടാമ്പിക്കാര്‍എന്തെങ്കിലുംതെറ്റ്‌ഉണ്ടെങ്കില്‍ക്ഷമിക്കുമല്ലോ...ഈപാവംപാവംപ്രവാസിയോട്..എന്നാള്‍പോകാം നമുക്ക്‌ പട്ടാമ്പിയിലേക്ക് ഒരു ചെറിയ യാത്ര..?കൂടുതല്‍ നീട്ടി വലിക്കാതെ ചുരുക്കി പറയാന്‍ നോക്കാം..അപ്പോള്‍ കുറച്ചുപെരെങ്കിലും വായിക്കും എന്ന് പാവം പ്രവാസി കരുതുന്നു...





പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ളോക്കിലാണ് പട്ടാമ്പി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.84 ച.കി.മീറ്ററര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കൊപ്പം, മുതുതല പഞ്ചായത്തുകളും, തെക്ക് ഭാരതപ്പുഴ, ഓങ്ങല്ലൂര്‍ പഞ്ചായത്തുകളും, കിഴക്ക് ഓങ്ങല്ലൂര്‍ പഞ്ചായത്തും, പടിഞ്ഞാറ് മുതുതല പഞ്ചായത്തുകളും ആണ്. 1934 ഡിസംബര്‍ 7-ാം തിയതിയാണ് പട്ടാമ്പി പഞ്ചായത്ത് രൂപീകൃതമായത്. നേരിയമംഗലം അംശവും, വള്ളൂര്‍, ശങ്കരമംഗലം ദേശങ്ങളും, പട്ടാമ്പി പള്ളിപ്പുറം അംശത്തിലായിരുന്ന കീഴായൂര്‍ ദേശവും, മരുതൂരംശത്തില്‍ നിന്നു ചേര്‍ത്ത കൊടലൂര്‍ ദേശവും ഉള്‍പ്പെടുന്ന സ്ഥലമാണ് പട്ടാമ്പി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മലയാള സാഹിത്യത്തിന്റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുട്ടികൃഷ്ണ മാരാര്‍, സി.എസ്.നായര്‍, ഡോ.കെ.എന്‍.എഴുത്തച്ഛന്‍, പുലാക്കാട്ട് രവീന്ദ്രന്‍, ചെറുകാട് എന്നിവരുടെ കര്‍മ്മവേദിയായിരുന്നു പട്ടാമ്പി. 1967-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇവിടെ നിന്ന് ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തി നേടിയ മധ്യമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, വിദ്യാഭ്യാസ വിഷയത്തില്‍ വിശിഷ്ടകേന്ദ്രം എന്ന ബഹുമതി നേടിയ പട്ടാമ്പി സംസ്കൃത കോളേജ് എന്നിവ ഈ പഞ്ചായത്തിലെ പ്രമുഖസ്ഥാപനങ്ങളാണ്. കാര്‍ഷിക ഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന മദ്ധ്യമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പുറത്തിറക്കിയിട്ടുള്ള നെല്‍വിത്തിനങ്ങളെല്ലാം പട്ടാമ്പിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ ഗവേഷണ കേന്ദ്രത്തിന്റെ ആഗോളപ്രശസ്തി വഴി പട്ടാമ്പിയുടെ പേര് കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പുറംലോകം മുഴുവന്‍ അറിയപ്പെടുന്നതിനിടയാക്കി. വള്ളൂര്‍, കൊടലൂര്‍, കിഴായൂര്‍ എന്നീ മൂന്ന് ഊരുകളും നേതിരിമംഗലം, ശങ്കരമംഗലം എന്നീ മംഗലങ്ങളും ചേര്‍ന്ന പ്രദേശമാണ് പട്ടാമ്പി ഗ്രാമപഞ്ചായത്ത്. തളിയാതിരി ഭരണക്രമത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന കൈത്തളി ക്ഷേത്രവും, വള്ളൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങളുടെ സമാപന സ്ഥലമായ ഉണ്ണിഭ്രാന്തന്‍ കാവും സ്ഥിതി ചെയ്യുന്ന നാടാണിത്. നിളയുടെ വടക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി പഞ്ചായത്ത് വള്ളൂര്‍, ശങ്കരമംഗലം, കൊടലൂര്‍, കിഴായൂര്‍, നേതിരിമംഗലം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ്. പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗത്തെകല്ലേക്കാട് കുന്നും, പെരുമ്പ്രകോട്ടയും, കളപ്പാറകുന്നും,തവഗിരികോട്ടയുടെഭാഗമായകാറ്റാടിക്കുന്നിന്റെ ഒരു ഭാഗവും, തെക്കുപടിഞ്ഞാറുഭാഗത്ത് കോഴിക്കുന്നും, മധ്യഭാഗത്തായി ആരക്കുന്നും, ഉമിക്കുന്നും, തെക്കേ അറ്റത്തുള്ള തെക്കഞ്ചേരി കുന്നും പഞ്ചായത്തിലെ താരതമേന്യ ഉയര്‍ന്ന പ്രദേശങ്ങളാണ്. ഭാരതപ്പുഴ നാലുകിലോമീറ്റര്‍ ദൂരം ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.

പട്ടാമ്പിയുടെ സാമൂഹിക സാംസ്കാരിക ചരിത്രം പരിശോദിക്കുമ്പോള്‍ ഞാനടക്കമുള്ള പലരുടെയും ഓര്‍മ്മയില്‍ ആദ്യം വരുന്ന മഹാസംഭവമാണ് ആഘോഷമായി പ്രഖ്യാപിച്ച് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുള്ള പട്ടാമ്പി നേര്‍ച്ച .ടിപ്പു സുല്‍ത്താന്റെ പട്ടാളം രാമഗിരി കോട്ട വിട്ട് പോയപ്പോള്‍, അതില്‍ അവശരും അംഗഭംഗം വന്നവരുമായ കുറെ പേര്‍ ഇവിടെ അവശേഷിക്കുകയും ചെയ്തു. ആലംബഹീനരായ ഇവരെ ആശ്വസിപ്പിക്കുവാന്‍ ഓടി എത്തിയ ആലൂര്‍ വലിയ പൂക്കോയ തങ്ങളെ ആദരപൂര്‍വ്വം സ്വീകരിക്കുവാനും, രക്ഷകനായി അംഗീകരിക്കുവാനും സന്നദ്ധരായ പടയാളികളുടെ പിന്‍ തലമുറക്കാര്‍ ആണത്രെ മരുതൂരിലെ ഒരു വിഭാഗം ജനങ്ങള്‍. അവരെ ആപത്തില്‍ നിന്ന് രക്ഷിക്കുവാന്‍ മാത്രമല്ല, തൊഴിലും മുതലും നല്‍കി കുടിയിരുത്താനും തങ്ങള്‍ മുന്‍കൈ എടുത്തു. പിന്നീട് വര്‍ഷത്തില്‍ ഒരിക്കല്‍ വലിയ തങ്ങളുടെ സമാധി സ്ഥലമായ ജാറത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന പതിവും ഇവര്‍ തുടങ്ങിവെച്ചു.

പിന്നെ എടുത്ത്‌ പറയേണ്ടത്  19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ പരിമിത വിഭവങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ബോര്‍ഡ് സ്കൂള്‍ ആണ് ഈ പ്രദേശത്തെ ആദ്യത്തെ അംഗീകൃത പഠനകേന്ദ്രം. പണ്ഡിതരാജന്‍ പുന്നശ്ശേരി നമ്പി  നീലകണ്ഠ ശര്‍മ്മ സ്വന്തം കഴിവും അറിവും അനുഭവസമ്പത്തും ആവശ്യക്കാര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സന്നദ്ധനായി മുന്നാട്ടു വന്നപ്പോള്‍ ഈ പ്രദേശത്ത് സംസ്കൃത സ്കൂള്‍ എന്ന സ്ഥാപനം ജന്മമെടുത്തു.പൌരാണിക ശാസ്ത്രശാഖകളില്‍ നൈപുണ്യം നേടാനുള്ള മലബാറിലെ ഒരു പ്രധാന കേന്ദ്രമായി ഈ സ്ഥാപനം നിന്നു വളര്‍ന്നു. ശ്രീലങ്കയില്‍ പോലും പഠിതാക്കള്‍ പട്ടാമ്പിയില്‍ വന്നിരുന്നു എന്നാണ് ഈ വിദ്യാലയങ്ങളിലെ പഴയ രേഖകള്‍ വ്യക്തമാക്കുന്നത്. 1940 മുതല്‍ 1955 വരെയുള്ള കാലഘട്ടത്തിലാണ് കൊടലൂര്‍-ശങ്കരമംഗലം-വള്ളൂര്‍-കീഴായൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിതമായത്. 1978-ല്‍ നിലവില്‍ വന്ന എം.ഇ.എസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഇപ്പോള്‍ സീനിയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു കഴിഞ്ഞ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്. കേരളത്തിലെ ആദ്യത്തെ റെയില്‍പാത കടന്നുപോകുന്നത് പട്ടാമ്പി പഞ്ചായത്തിലൂടെയാണ്. മറ്റ് പട്ടണ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേകളായ പട്ടാമ്പി പെരിന്തല്‍മണ്ണ റോഡും, പട്ടാമ്പി പാലക്കാട് റോഡും, പട്ടാമ്പി ഗുരുവായൂര്‍ റോഡും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട് . ടിപ്പു സുല്‍ത്താന്റെ സൈനികസങ്കേതമായിരുന്ന രാമഗിരി കോട്ട പട്ടാമ്പി പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ്.പിന്നെ എടുത്ത്‌ പറയേണ്ടത് പട്ടാമ്പി ഊട്ട് പുരയാണ്‌..രാജഭരണത്തിന്റെ സംഭാവനയായിരുന്നു പട്ടാമ്പി ഊട്ടുപുര, യാത്രക്കാര്‍ക്ക് കുളിക്കാനും, ഉണ്ണാനും, ഉറങ്ങാനും വേണ്ടി ഏര്‍പ്പെടുത്തിയ ഈ വഴിയോരസത്രം പിന്‍കാലത്ത് പല സാംസ്കാരിക സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടുത്തെ ഒറ്റക്കല്ലില്‍ തീര്‍ത്ത തളി ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റടുത്തിരുന്നു.പട്ടാമ്പിയിലെ ആദ്യത്തെ ഹൈസ്ക്കൂളും, കോളേജും പ്രവര്‍ത്തനം തുടങ്ങിയ സ്ഥലമെന്ന ഖ്യാതി ഊട്ടുപുരയ്ക്കുണ്ട്.കവികളും കലാകാരന്‍മാരും സാംസ്കാരിക സംവാദത്തിനു വേണ്ടി ഒത്തുചേരാന്‍ തിരഞ്ഞെടുത്ത സ്ഥലവും ഇതായിരുന്നു. ബാലസാഹിത്യകാരന്‍ അബുഷഫത്ത് എന്ന തൂലികനാമത്തില്‍ അറിയപ്പെട്ടിരുന്ന അസീസ് പട്ടാമ്പി, അറബിഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന പ്രൊഫ:വി.മുഹമ്മദലി എന്നിവരും ഈ പഞ്ചായത്തിലെ സാംസ്കാരിക പ്രവര്‍ത്തകരായിരുന്നു. ശിവക്ഷേത്രങ്ങളും, ഭഗവതി കാവുകളും, കോവിലുകളും, നമസ്കാര പള്ളികളും, ജുമാ മസ്ജിദുകളും, ചര്‍ച്ചുകളും തോളുരുമ്മി നില്‍ക്കുന്ന പ്രദേശമാണ് പട്ടാമ്പി. ഹൈന്ദവ ക്ഷേത്രങ്ങളില്‍ സ്ഥാനം കൊണ്ടും, ആഘോഷങ്ങളുടെ വൈപുല്യം കൊണ്ടും, ആരാധനാ ക്രമങ്ങളുടെ ചിട്ടകള്‍ കൊണ്ടും മുന്നില്‍ നില്‍ക്കുന്ന ക്ഷേത്രങ്ങളാണ് പട്ടാമ്പിയിലുള്ള ക്ഷേത്രങ്ങള്‍. പന്തക്കല്‍, കിഴായൂര്‍, ശങ്കരമംഗലം എന്നീ സ്ഥലങ്ങളില്‍ ഗംഭീര അയ്യപ്പന്‍ വിളക്കുകള്‍ നടന്നു വരുന്നു. വള്ളൂര്‍, ശങ്കരമംഗലം, കൊടലൂര്‍, കിഴായൂര്‍, കൈത്തളി എന്നീ ശിവക്ഷേത്രങ്ങളും, കിഴായൂര്‍, ശങ്കരമംഗലം വള്ളൂര്‍ എന്നിവിടങ്ങളിലെ സുബ്രഹ്മണ്യന്‍ കോവിലുകളും പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. പട്ടാമ്പി കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റും, ഭാരതപ്പുഴ സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച നിളാ കാവ്യോത്സവം ഇവിടെ നടന്ന പ്രധാനപ്പെട്ട ഒരു സാംസ്കാരിക പരിപാടിയായിരുന്നു...ചുരുക്കണം എന്നു കരുതിയിട്ടും നീണ്ടു പോയോ പട്ടാമ്പി പുരാണം..? പാവം പ്രവാസി സംശയിക്കുന്നു..എന്നാല്‍ ചുരുക്കാം അല്ലേ..എല്ലാ പട്ടാമ്പിക്കാരും അല്ലാത്താവരും വായിച്ച് അഭിപ്രായം പറയണം എന്ന ആപേക്ഷയുമായ് നിര്‍ത്തുന്നു നിങ്ങളുടെ സ്വന്തം പാവം പാവം  പ്രവാസി..!!!